ഇടുക്കി: സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്കൂളിന് ഗുരുതര സംഭവിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സ്കൂളിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സ്കൂൾ മുറ്റത്ത് വെച്ചാണ് അപകടമുണ്ടായത്. വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം സ്കൂൾ അധികൃതരുടെ അനാസ്ഥയാണെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം.
സംഭവത്തിന്റെ പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോടും വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടു. ചെറുതോണി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്.
സ്കൂളിന്റെ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കുട്ടികളെ ശ്രദ്ധിക്കുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. എന്നാൽ ഈ സംഭവത്തിൽ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സ്കൂൾ പരാജയപ്പെട്ടു. വിദ്യാർത്ഥിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ച് വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
