കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവ സമയത്ത് നവജാത ശിശുവിന്റെ കൈ ഒടിഞ്ഞ സംഭവത്തില്‍ ഇടപെട്ട് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍.കുഞ്ഞിന്റെ മാതാപിതാക്കളുമായി സംസാരിച്ചു. അന്വേഷണം നടക്കുന്നതായും ചികിത്സ പിഴവുമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് ഉറപ്പ് നല്‍കി.
മെയ് 14നായിരുന്നു യുവതി പ്രസവിച്ചത്.പ്രസവത്തില്‍ കുഞ്ഞിന്റെ വലതു കൈക്ക് ഒടിവ് സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.ഒടിവ് കണ്ടെത്തിയ ശേഷവും കുഞ്ഞിന് മികച്ച പരിചരണം നല്‍കുന്നതില്‍ വീഴ്ച വന്നുവെന്നാണ് ആരോപണം.
ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന പ്രസവത്തിന് ശേഷം കുട്ടിയെ നവജാത ശിശു ഐസിയുവിലേക്ക് കൊണ്ടുപോയി. കുഞ്ഞ് വേദന കൊണ്ട് കരഞ്ഞിട്ടും അടിയന്തര ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു.
രാത്രി മുഴുവന്‍ കുഞ്ഞ് വേദന കൊണ്ട് കരഞ്ഞെങ്കിലും അടുത്ത ദിവസം മാത്രമാണ് പ്ലാസ്റ്റര്‍ ഇട്ടത്. മെയ് 17ന് അമ്മ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ പോയപ്പോള്‍ പ്ലാസ്റ്റര്‍ അഴിഞ്ഞു വീണു. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടര്‍മാര്‍ രാത്രിവരെ എത്തിയില്ലെന്നും പിന്നീട് തന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു എന്നും യുവതി പറഞ്ഞു.എന്നാൽ, ആശുപത്രി അധികൃതര്‍ ചികിത്സ പിഴവ് ഉണ്ടായില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
