കൊച്ചി നഗരസഭയുടെ നിർമ്മാണം പൂർത്തിയായ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.ജനങ്ങൾക്കും ജീവനക്കാർക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയാണ് പുതിയ ആസ്ഥാനമന്ദിരം നിർമിച്ചിട്ടുള്ളത്.ഉദ്ഘാടന ചടങ്ങിൽ കൊച്ചി മേയർ എം അനിൽകുമാർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ് എന്നിവരും പങ്കെടുക്കും.
എറണാകുളം മറൈൻഡ്രൈവിൽ ഒന്നരയേക്കറിലാണ് പുതിയ ആസ്ഥാനമന്ദിരം. ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് ആസ്ഥാന മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ഒന്നാം നിലയിൽ 84 അംഗങ്ങൾക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവർക്കുള്ള ഇരിപ്പിടം, മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരംസമിതി അധ്യക്ഷരുടെ മുറികൾ, മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഓഫീസ് എന്നിവയാണ് ഉള്ളത്. തുടർന്നുള്ള നിലകളിൽ വിവിധ വിഭാഗം ഓഫീസുകൾ ആണ് സജ്ജീകരിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്