ശബരിമലയിൽ നടന്നത് സ്വർണക്കടത്ത്, കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനത്തിൽ: കെ.സി. വേണുഗോപാൽ എംപി

OCTOBER 3, 2025, 11:08 AM

തിരുവനന്തപുരം : ശബരിമലയിൽ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വർണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.

യുവതീപ്രവേശന വിഷയത്തിൽ ധൃതിപിടിച്ച് പ്രതികരിച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ നിശബ്ദനായിരിക്കുന്നത്.അയ്യപ്പന്റെ സ്വത്ത് കട്ടവരെ കണ്ടെത്തി പുറത്താക്കിയിട്ട് വേണം ശബരിമല വികസനം ചർച്ച ചെയ്യേണ്ടത്.മുഖ്യമന്ത്രി വായ തുറന്നേ മതിയാകുവെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

2019-ൽ കൊണ്ടുപോയ സ്വർണത്തിൽ നാല് കിലോ കുറവുണ്ടായിരുന്നു. ഇത് മോഷണം തന്നെയാണ്.അന്ന് സ്വർണം കൊണ്ടുപോയ ആരോപണ വിധേയനായ വ്യക്തിക്ക് തന്നെ വീണ്ടുമത് നൽകിയ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്ന ഒരു ഏജൻസി ഈ വിഷയം അന്വേഷിക്കണം.സർക്കാരിന്റെ പൊലീസ് സംവിധാനം തന്നെ ഇത് അന്വേഷിക്കുന്നത്, കള്ളനെ മോഷണം ഏൽപ്പിക്കുന്നത് പോലെയാണെന്നും വേണുഗോപാൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam