കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എറണാകുളം ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ആറ് പരിപാടികളാണ് മുഖ്യമന്ത്രിക്ക് ഇന്ന് ജില്ലയിലുള്ളത്. രാവിലെ 10ന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ ലോക കേരള സഭയുടെ ആഗോള പ്രൊഫഷണൽ മീറ്റ് ഉദ്ഘാടനം. 11ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ കേരള ബാങ്കിന്റെ ഐ.ടി കോൺക്ലേവ് 2025 പരിപാടി ഉദ്ഘാടനം ചെയ്യും.
12ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിക്കുന്ന എൻവയോൺമെന്റ് കോൺക്ലേവ് ഉദ്ഘാടനം. ഉച്ചകഴിഞ്ഞു 3.30ന് സിയാൽ നിർമ്മിച്ചു നൽകുന്ന മൂന്ന് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
വൈകിട്ട് 5.30ന് കൊച്ചി കോർപ്പറേഷനും കൊച്ചിൻ സ്മാർട്ട് സിറ്റിയും സംയുക്തമായി നിർമ്മിച്ചു നൽകുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം ഫോർട്ട്‌കൊച്ചി തുരുത്തിയിൽ നിർവഹിക്കും.
വൈകിട്ട് 6.30ന് കാക്കനാട് സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനമാണ് അവസാന പരിപാടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
