മുഖ്യമന്ത്രി പിണറായി വിജയൻ്റെ യുഎഇ സന്ദർശനത്തിന് തുടക്കമായി. ശനിയാഴ്ച പുലർച്ചെ അബുദാബിയിലെ ബതീൻ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാർ, പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
സാംസ്കാരിക മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറി എ. ജയതിലകും ഉൾപ്പെടുന്ന സംഘമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിക്കും.
ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന മലയാളോത്സവത്തിൽ പ്രവാസികളെ അഭിസംബോധന ചെയ്യും. അബുദാബിയിലെ പരിപാടിക്ക് ശേഷം അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെങ്കിലും, തുടർന്ന് ഡിസംബർ ഒന്നിന് വീണ്ടും ദുബായിൽ തിരിച്ചെത്തും.
അന്ന് വൈകിട്ട് ദുബായിലെ ഓർമ കേരളോത്സവ വേദിയിൽ മുഖ്യമന്ത്രി പൗരാവലിയെ അഭിസംബോധന ചെയ്യും. ഈ യുഎഇ സന്ദർശനത്തോടെ മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം പൂർത്തിയാകും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
