തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ പങ്കാളിത്തത്തെ ചൊല്ലിയുള്ള വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിഞ്ഞ കസേരകള്‍ കാണാത്തത് ചിലര്‍ക്ക് വിഷമം ഉണ്ടാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നോര്‍ക്ക ആരോഗ്യ ഇന്‍ഷുറന്‍സ് ഉദ്ഘാടനത്തിനിടെയാണ് പ്രതികരണം. നോര്‍ക്ക കെയറിന്റെ വിജയമാണ് സദസിലെ നിറഞ്ഞ കസേരകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
അയ്യപ്പ സംഗമവേദിയില്‍ ആളില്ലാത്തത് വലിയ വിവാദമായിരുന്നു. 4245 പേര്‍ രജിസ്റ്റര്‍ ചെയ്ത പരിപാടിയില്‍ ആയിരമാളുകള്‍ പോലുമെത്തിയില്ലന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒഴിഞ്ഞ കസേരകളുടെ ചിത്രം എഐ ആകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. 3000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച സംഗമത്തില്‍ 4600 പേര്‍ പങ്കെടുത്തെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
