ചെറുതുരുത്തി: വിവാഹ ആഘോഷം കലാശിച്ചത് കല്ലേറിലും കൂട്ടത്തല്ലിലും. തൃശൂർ ചെറുതുരുത്തിയിലാണ് വിവാഹത്തിന് പിന്നാലെ തല്ലുമാല അരങ്ങേറിയത്.
ഓഡിറ്റോറിയത്തിലേക്കുള്ള വിവാഹപാർട്ടിയുടെ വരവ് റോഡിൽ ഗതാഗതകുരുക്കുണ്ടാക്കിയതാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിലെ വിവാഹവിരുന്നിനിടെയാണ് സംഭവം.
ആഡംബരക്കാറുകൾ റോഡിൽ നിരന്നായിരുന്നു വിവാഹ ഘോഷയാത്ര. എന്നാൽ ഇതിനിടെ റോഡിൽ ഒരു ആംബുലൻസ് കുടുങ്ങിക്കിടന്നു.
ഇതോടെ നാട്ടുകാർ രോഷാകുലരായി. നാട്ടുകാരും വിവാഹസംഘവും ഇരു ചേരികളിലായതോടെ പരസ്പരമുള്ള വാക്കേറ്റം കയ്യേറ്റത്തിലും ഉന്തും തള്ളിലുമെത്തി.
ഇരുകൂട്ടരും പരസ്പരം കല്ലെടുത്ത് എറിഞ്ഞു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്ന ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് സ്ഥിതിഗതി ശാന്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
