ചെന്നൈ: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന് ആശ്വാസമായി ചെന്നൈയില്‍നിന്ന് കൊല്ലത്തേക്ക് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ചു. ചെന്നൈ സെന്‍ട്രലില്‍നിന്ന് എഗ്മോറില്‍നിന്നുമാണ് പ്രത്യേക തീവണ്ടികള്‍ പുറപ്പെടുക.
എഗ്മോറില്‍നിന്ന് നവംബര്‍ 14 മുതല്‍ ജനുവരി 16 വരെ വെള്ളിയാഴ്ചകളില്‍ പ്രതിവാര പ്രത്യേക വണ്ടി സര്‍വീസ് നടത്തും. എഗ്മോറില്‍നിന്ന് രാത്രി 11.55-ന് പുറപ്പെടുന്ന വണ്ടി (06111) പിറ്റേന്ന് വൈകീട്ട് 4.30-ന് കൊല്ലത്ത് എത്തും. കൊല്ലത്തുനിന്ന് എഗ്മോറിലേക്ക് നവംബര്‍ 15 മുതല്‍ ജനുവരി 17 വരെ ശനിയാഴ്ചകളില്‍ സര്‍വീസ് നടത്തും.
രാത്രി 7.35-ന് പുറപ്പെടുന്ന വണ്ടി (06112) പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് എഗ്മോറിലെത്തും. ഇരുഭാഗത്തേക്കുമായി 20 സര്‍വീസുകളുണ്ടാവും. ചെന്നൈ സെന്‍ട്രല്‍ -കൊല്ലം പ്രതിവാര എക്‌സ്പ്രസ് (06113/06114) ചെന്നൈ സെന്‍ട്രലില്‍നിന്ന് നവംബര്‍ 16 മുതല്‍ ജനുവരി 18 വരെ ഞായറാഴ്ചകളില്‍ പ്രത്യേക വണ്ടി കൊല്ലത്തേക്ക് സര്‍വീസ് നടത്തും.
രാത്രി 11.50-ന് തിരിക്കുന്ന വണ്ടി(06113) പിറ്റേന്ന് വൈകീട്ട് 4.30-ന് കൊല്ലത്ത് എത്തും. കൊല്ലത്തുനിന്ന് തിങ്കളാഴ്ചകളില്‍ വൈകീട്ട് 6.30-ന് തിരിക്കുന്ന വണ്ടി (06114) പിറ്റേന്നുരാവിലെ 11.30-ന് ചെന്നൈ സെന്‍ട്രലിലെത്തും.
ഇരുഭാഗത്തേക്കുമായി 20 സര്‍വീസുകളുണ്ടാകും. ചെന്നൈ സെന്‍ട്രലില്‍നിന്ന് നവംബര്‍ 20 മുതല്‍ ജനുവരി 22 വരെ എല്ലാ വ്യാഴാഴ്ചകളിലും കൊല്ലത്തേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും. ചെന്നൈ സെന്‍ട്രലില്‍നിന്ന് രാത്രി 11.50-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06127) പിറ്റേന്ന് വൈകീട്ട് 4.30-ന് കൊല്ലത്ത് എത്തും.
കൊല്ലത്തുനിന്ന് നവംബര്‍ 21 മുതല്‍ ജനുവരി 23 വരെ ചെന്നൈ സെന്‍ട്രലിലേക്ക് എല്ലാ വെള്ളിയാഴ്ചയും പ്രത്യേക പ്രതിവാരതീവണ്ടി സര്‍വീസ് നടത്തും. വൈകീട്ട് 6.30-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06128) പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. ഇരുഭാഗത്തേക്കുമായി 20 സര്‍വീസുകളുണ്ടാകും.
ചെന്നൈ സെന്‍ട്രലില്‍നിന്ന് നവംബര്‍ 22 മുതല്‍ ജനുവരി 24 വരെ ശനിയാഴ്ചകളില്‍ കൊല്ലത്തേത്തേക്ക് പ്രത്യേകതീവണ്ടികള്‍ സര്‍വീസ് നടത്തും. ചെന്നൈയില്‍നിന്ന് രാത്രി 11.50-ന് തിരിക്കുന്ന പ്രത്യേകതീവണ്ടി(06117) പിറ്റേന്ന് വൈകീട്ട് 4.30-ന് കൊല്ലത്ത് എത്തും.
കൊല്ലത്തുനിന്ന് നവംബര്‍ 23 മുതല്‍ ജനുവരി 25 വരെ ഞായറാഴ്ചകളില്‍ ചെന്നൈ സെന്‍ട്രലിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും. കൊല്ലത്തുനിന്ന് ഞായറാഴ്ച വൈകീട്ട് 6.30-ന് തിരിക്കുന്ന പ്രത്യേകതീവണ്ടി(06118) പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. തീവണ്ടികളിലേക്ക് ചൊവ്വാഴ്ച രാവിലെ എട്ടിന് റിസര്‍വേഷന്‍ ആരംഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
