'ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ഒരു തരി സ്വർണമോ  വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല'; ദേവസ്വം ചെയര്‍മാന്‍

OCTOBER 23, 2025, 8:37 AM

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ അസത്യപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍.

ദേവസ്വത്തില്‍ നിന്ന് ഒരു തരി സ്വര്‍ണ്ണമോ വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് വി കെ വിജയന്‍ പറഞ്ഞു. ദേവസ്വത്തിന്റെ മുഴുവന്‍ സ്വര്‍ണ്ണവും വെള്ളിയും വിലപ്പിടിപ്പുള്ളവയും കൃത്യമായി സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

'സത്യവിരുദ്ധമായ പ്രചരണത്തിലൂടെ ഭക്തസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ ആനക്കൊമ്പ് സ്റ്റോക്കില്‍ ഇല്ലെന്നത് തെറ്റായ പ്രചരണമാണ്.

vachakam
vachakam
vachakam

അപഹാസ്യകരമായ വാര്‍ത്തയാണിത്. വനം വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മഹസ്സര്‍ തയ്യാറാക്കിയുമാണ് ആനക്കൊമ്പ് മുറിക്കുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മുറിച്ച കഷണങ്ങളും മുറിയ്ക്കുമ്പോഴുണ്ടാകുന്ന പൊടിയടക്കം വനം വകുപ്പ് ഏറ്റെടുത്ത് കൊണ്ടുപോയി വനം വകുപ്പിന്റെ കസ്റ്റഡിയിലാണ് സൂക്ഷിക്കുന്നത്', വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam