കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും

MARCH 14, 2026, 10:01 PM

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്നത്. സുഗമമായ വോട്ടെടുപ്പിനായി വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേനാ വിന്യാസം സംബന്ധിച്ച് കമ്മീഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചർച്ചകൾ നടത്തി.

മേയ് അഞ്ചിന് മുൻപായി വോട്ടെണ്ണൽ നടപടികൾ പൂർത്തിയാക്കുന്ന രീതിയിലുള്ള സമയക്രമമാണ് കമ്മീഷൻ പരിഗണിക്കുന്നത്. കേരളത്തിൽ ഏപ്രിൽ മാസത്തിൽ നടക്കുന്ന വിഷു ഉൾപ്പെടെയുള്ള ആഘോഷങ്ങളും കഠിനമായ വേനലും കണക്കിലെടുത്താകും അന്തിമ തീയതി തീരുമാനിക്കുക.

vachakam
vachakam
vachakam

ഏപ്രിൽ പകുതിയോടെ വോട്ടെടുപ്പ് നടത്താനാണ് നിലവിൽ ആലോചിക്കുന്നത്. ബംഗാളിൽ ഘട്ടം ഘട്ടമായും കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായും വോട്ടെടുപ്പ് നടന്നേക്കും. വോട്ടർ പട്ടിക പുതുക്കുന്നതുൾപ്പെടെയുള്ള പ്രാഥമിക നടപടികൾ സംസ്ഥാന തെരഞ്ഞെടുപ്പ് വിഭാഗം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam