തിരുവനന്തപുരം: അങ്കണവാടി കുട്ടികൾക്ക് രാഖി കെട്ടാൻ നിർദേശിച്ച് വർക്കല ശിശു വികസന ഓഫീസർ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് രാഖി ഉണ്ടാക്കി കുട്ടികള്‍ക്ക് കെട്ടിക്കൊടുക്കണമെന്ന നിർദ്ദേശം വന്നത്.
അതിൻ്റെ ഫോട്ടോ എടുക്കണം, എന്നിട്ട് അത് കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കാനുള്ളതാണ് എന്നാണ് ശിശു വികസന ഓഫീസർ ജ്യോതിഷ്മതി നിർദേശം നൽകിയത്.
അങ്കണവാടി ടീച്ചർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശിശു വികസന ഓഫീസർ നിർദേശം നൽകിയത്. ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ കൈയിൽ കാണുന്ന രാഖികളുടേതിന് സമാനമായ രാഖികൾ തന്നെയാണ് കുട്ടികൾക്ക് കെട്ടികൊടുത്തിട്ടുള്ളത്.
സംഭവം പുറത്തുവന്നതിന് പിന്നാലെ സിജിപിഒയുടെ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
