മലപ്പുറം: ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താൽ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്തു.കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസിലെ അധ്യാപകൻ ബൽരാജിനെതിരെ ആണ് കേസെടുത്തിരിക്കുന്നത്.
കണക്ക് അധ്യാപകനാണ് കുട്ടിയെ ചൂരൽ കൊണ്ടടിച്ചത്. ചൂരൽ കൊണ്ട് കൈപത്തിക്ക് മുകൾ ഭാഗത്തായി അധ്യാപകൻ അടിക്കുകയായിരുന്നു. കൈ തല്ലിയൊടിച്ചത് കൂടാതെ പൊട്ടലുള്ള കൈകൊണ്ട് വീണ്ടും നിർബന്ധിച്ച് ബോർഡിൽ എഴുതിച്ചെന്നുമാണ് പരാതി.
അതേസമയം, മകളുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് രക്ഷിതാക്കളും ആരോപിക്കുന്നുണ്ട്. നിലവിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് കുട്ടിയുടെ കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പൊലീസിനും ബാലാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
