ബി​ഗ്ബോസ് മുൻതാരം ബ്ലെസ്ലി ഉൾപ്പെട്ട ഓൺലൈൻ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യകണ്ണി  അറസ്റ്റിൽ

OCTOBER 19, 2026, 7:49 PM

കോഴിക്കോട്: ബി​ഗ്ബോസ് മുൻതാരം ബ്ലെസ്ലി ഉൾപ്പെട്ട  ഓൺലൈൻ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ് കേസിൽ  മുഖ്യകണ്ണി  അറസ്റ്റിൽ. 

 നരിക്കുനി സ്വദേശിയുടെ 23 ലക്ഷം കവർന്ന കേസിലെ മുഖ്യകണ്ണിയാണ് പിടിയിലായത്. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് പിടിയിലായിരിക്കുന്നത്. 

തട്ടിപ്പിലൂടെ കിട്ടുന്ന പണം ക്രിപ്റ്റോ കറൺസിയായി വിദേശത്തേക്ക് അയക്കുന്നതാണ് രീതി. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിന് ശേഷം ഓൺലൈൻ ജോലി വാ​ഗ്ദാനം ചെയ്ത് നരിക്കുനി സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തിൽ നിന്നും പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപ തട്ടിയെടുത്തു. കഴിഞ്ഞ വർഷം മെയ് ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെയാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്. ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ചതിന് ശേഷമായിരുന്നു തട്ടിപ്പ്.

vachakam
vachakam
vachakam

കേസിൽ ബിഗ്ബോസ് മുൻ താരം ബ്ലെസി ഉൾപ്പെടെ അറസ്‌റ്റിലായിരുന്നു. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് ആണ് ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടിയത്. കേസിലെ പന്ത്രണ്ടാം പ്രതിയാണ് അഷ്മിൽ. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam