കൊച്ചി: കൊച്ചിയില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പൊലീസുകാരനെതിരെ കേസ്. പള്ളുരുത്തി സ്റ്റേഷനിലെ സിപിഒ വിജീഷിനെതിരെയാണ് ഹാര്‍ബര്‍ പൊലീസ് കേസെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയ ശേഷമായിരുന്നു വിജീഷിന്റെ അതിക്രമം. വെരിഫിക്കേഷന്‍ നടപടിക്കിടെ കടന്നുപിടിക്കുകയായിരുന്നെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകളാണ് വിജീഷിനെതിരെ ചുമത്തിയിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. വിജീഷിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. നേരത്തെയും വിജീഷിനെതിരെ സമാനപരാതി ഉയര്‍ന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
