കാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദപരാമർശം: ബിജെപി നേതാവിനെതിരെ കേസെടുത്തു

JUNE 22, 2025, 8:24 PM

പാലക്കാട്: കാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവും കൗൺസിലറുമായ എൻ.ശിവരാജിനെതിരെ  പൊലീസ്  കേസെടുത്തു.

കോൺഗ്രസും ഡിവൈഎഫ്‌ഐയുമാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ശിവരാജനെതിരെ പരാതി നല്‍കിയത്. 

ബിഎൻഎസ് 192 വകുപ്പ് പ്രകാരമാണ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണു കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയത്.  പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്. 

vachakam
vachakam
vachakam

ദേശീയപതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ് എൻ ശിവരാജൻ

 എല്‍ഡിഎഫും യുഡിഎഫും ഭാരതാംബയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്  ബിജെപി  നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം.

ഇന്ത്യൻ ദേശീയപതാകയായ ത്രിവർണപതാകയ്ക്കു പകരം കാവിക്കൊടിയാക്കണമെന്നും ദേശീയ പതാകയ്ക്കു സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam