രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: ഫോണുകളുടെ പാസ്‍വേഡ് നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

MARCH 11, 2026, 6:45 AM

പാലക്കാട്: പാലക്കാട് എംഎൽഎ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പുതിയ നിയമനടപടി. പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് മൊബൈൽ ഫോണുകളുടെ പാസ്‍വേഡ് കൈമാറണമെന്ന തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

ഫോണുകൾ പരിശോധിക്കാൻ പാസ്‍വേഡ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരിക്കുന്നത്.

അതേസമയം, ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷവും പാലക്കാട് എത്തിയ രാഹുലിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ ചില നേതാക്കൾ രാഹുലിനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു.

vachakam
vachakam
vachakam

ഇതിനിടെ, അടുത്ത തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിന് രാഹുൽ മറുപടി നൽകി. പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും, പാർട്ടി പറയുകയാണെങ്കിൽ മത്സരിക്കും, അല്ലെങ്കിൽ മത്സരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam