കൊല്ലം: വനിതാ എസ്‌ഐ മർദ്ദിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. കൊല്ലം പരവൂർ സ്വദേശിനിയാണ് പരാതി നൽകിയത്. സംഭവത്തിൽ വനിതാ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു എന്നാണ് പുറത്തു വരുന്ന വിവരം.
വർക്കല എസ്‌ഐ അഭിഷേക്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ആശ എന്നിവർക്കെതിരെ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
ഭർത്താവുമായി താമസിച്ചിരുന്ന വീട്ടിൽവച്ച് വനിതാ എസ്‌ഐ മർദ്ദിച്ചെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. ആശ വീട്ടിൽ വരുന്നത് യുവതി എതിർത്തതാണ് പ്രകോപനത്തിന് കാരണം. വീട്ടിൽക്കയറി മർദ്ദിച്ചിട്ടും സംഭവസമയം അവിടെയുണ്ടായിരുന്ന ഭർത്താവും ഭർത്തൃവീട്ടുകാരും നോക്കിനിന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.
സ്‌ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. തനിക്ക് ആപത്ത് വരുമെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് യുവതി പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്