സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രിൻസിപ്പൽ ഒന്നാം പ്രതി

JANUARY 26, 2024, 5:09 PM

ബെംഗളൂരു ചെല്ലക്കരയിൽ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ(4)യാണ് കഴിഞ്ഞദിവസം സ്വകാര്യ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് മരണപ്പെട്ടത്. 

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെയാണ് സ്കൂളിന്‍റെ പ്രിൻസിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാൻ, കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. 

അതേസമയം സംഭവത്തിൽ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.  കുട്ടിയുടെ മരണത്തിൽ സ്കൂൾ അധികൃതർക്കെതിരെ വിമർശനവുമായി ജിയന്നയുടെ കുടുംബം രം​ഗത്തെത്തിയിരുന്നു. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ്  കുടുംബം ആരോപിക്കുന്നത്. 

vachakam
vachakam
vachakam

കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്നാണ് കുടുംബം ഉചോദിക്കുന്നത്.  കെട്ടിടത്തിന് മുകളിൽ നിന്ന് കുട്ടി വീണിട്ടും അടുത്തുള്ള ക്ലിനിക്കിൽ മാത്രമാണ് കുട്ടിയെ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും വീട്ടുകാർ ഇടപെട്ട് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില വഷളായെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam