കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന നടി ശ്വേത മേനോന് എതിരായ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സെന്‍ട്രല്‍ എസിപി സിബി ടോം. കോടതി നിര്‍ദേശ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും കോടതി ഉത്തരവിട്ടാല്‍ പൊലീസിന് മറ്റ് മാര്‍ഗമില്ലെന്നും ആണ് അദ്ദേഹം പ്രതികരിച്ചത്.
കോടതി അന്വേഷണത്തിന് ഉത്തരവിട്ടാൽ ഏത് പരാതിയിലും എഫ്ഐആര്‍ ഇടണം. പ്രാഥമിക അന്വേഷണത്തിന് അവിടെ സാധ്യത ഇല്ല. ഇനി പോലീസ് പരാതിയിൽ അന്വേഷണം നടത്തുമെന്നും എസിപി പറഞ്ഞു.
അതേസമയം പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്