തൃശൂർ: തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ ചെയ്ത് 16 ലക്ഷം തട്ടിയെടുത്തു.
തൃശൂരിലെ തൃപ്രയാറിലെ പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് സംഭവം. കാറിന്റെ ചില്ല് തകർത്ത് മുളക് പൊടി സ്പ്രേ ചെയ്താണ് പണം തട്ടിയതെന്ന് പരാതിക്കാർ പറഞ്ഞു.
കാറിൽ ഉണ്ടായിരുന്നവരെ മറ്റൊരു കാറിൽ എത്തിയ സംഘം ആക്രമിക്കുകയും 16 ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന് പരാതി.
പാലക്കാട് സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്ത് എത്തി. പരാതിക്കാരിൽ നിന്ന് പൊലീസ് വിശദമായ മൊഴി ശേഖരിച്ചു.
പരാതിക്കാർ തൃപ്രയാറിൽ എത്തിയത് എന്തിനാണെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
