കോഴിക്കോട്: നല്ലളം മോഡേൺ ബസാറിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം.രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, ഫറോക്ക് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്.കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ടുപേർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
