തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. നിയന്ത്രണംവിട്ട ഥാർ എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. വാഹനം അമിത വേഗതയിലായിരുന്നു. റേസിംഗിനിടെയാണ് അപകടം ഉണ്ടായത് എന്ന സംശയം പൊലീസിനുണ്ട്. ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി സംശയമുണ്ട്.
രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടക്കം അഞ്ച് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ ഓടിച്ചിരുന്നത് ഷിബിനായിരുന്നു. ഥാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
മാരായമുട്ടം സ്വദേശി രജനീഷ് (27), ബാലരാമപുരം സ്വദേശി ഷിബിൻ (28), പോങ്ങുംമൂട് സ്വദേശി കിരൺ (29), സി.വി.ആർ പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകട സ്ഥലത്ത് പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എല്ലാവരെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്