തിരുവനന്തപുരം: സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, (Environmental) സാമൂഹികം, (Social) ഭരണപരവുമായ (Governenance) നയം രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങൾ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.എസ്. ജി നയം രൂപീകരിക്കുന്നത്. ആഗോളതലത്തിൽ നിക്ഷേപ തീരുമാനങ്ങളുടെ കേന്ദ്ര ബിന്ദുവായി ഇ.എസ്. ജി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇ.എസ്. ജി അനുസരിച്ചുള്ള നിക്ഷേപത്തിനുള്ള ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വയനാട് ടൗൺഷിപ്പ് പദ്ധതി
വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അഡ്വാൻസ് പേമെന്റ് ഗ്യാരണ്ടി വ്യവസ്ഥ ഒഴിവാക്കാൻ തീരുമാനിച്ചു. വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്‌പെഷ്യൽ ഓഫീസർ നൽകിയ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് ഇളവ്.
തസ്തിക
നിയമ വകുപ്പിൽ താൽക്കാലിക അടിസ്ഥാനത്തിൽ 6 മാസ കാലയളവിലേക്ക് ഒരു സെക്ഷൻ രൂപീകരിക്കുകയും അതിലേക്ക് ഒരു സെക്ഷൻ ഓഫീസർ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. ധനകാര്യ നിയമം, നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ആക്ടുകൾ എന്നിവ മുഖാന്തിരം വിവിധ ആക്ടുകളിൽ കൊണ്ടുവരുന്ന ഭേദഗതികൾ അതാത് പ്രധാന ആക്ടുകളിൽ ഉൾപ്പെടുത്തുന്നതിനാണ് സെക്ഷൻ രൂപീകരിക്കുന്നത്.
ഇളവ് അനുവദിച്ചു
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ കരിങ്കുന്നം വില്ലേജിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി 30 വർഷത്തേക്ക് സർക്കാർ പാട്ടത്തിനു നൽകിയ വസ്തുവിന്റെ പാട്ട കരാർ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ മുദ്രവില രജിസ്‌ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് അനുവദിച്ചു.
കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിൽ പ്രവർത്തിക്കുന്ന TECIL കെമിക്കൽസ് ആന്റ് ഹൈഡ്രോ പവർ ലിമിറ്റഡ് കമ്പനിയുടെ കൈവശമുള്ള അധിക ഭൂമിക്ക് നിബന്ധനകൾക്ക് വിധേയമായി ഭൂപരിധിയിൽ ഇളവ് അനുവദിക്കും. നാട്ടകം, കുറിച്ചി വില്ലേജുകളിൽപ്പെട്ട 9.3275 ഹെക്ടർ ഭൂമിയിൽ ഭൂപരിധിയിൽ അധികമുള്ള 8.048 ഏക്കർ ഭൂമിക്കാണ് ഇളവ് അനുവദിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ ഏനാത്ത് ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന പഴയ എം സി റോഡ്, ലിങ്ക് റോഡ് എന്നിവയുടെ പൊതുമരാമത്ത് പ്രവർത്തികൾക്കായി ക്വാട്ട് ചെയ്ത എസ്റ്റിമേറ്റ് തുകയേക്കാൾ (3,68,45,941 രൂപ)കൂടുതൽ ആയ സാഹചര്യത്തിൽ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ അനുവദനീയമായ പരമാവധി ടെൻഡർ എക്സസ് ഇളവ് നൽകാൻ അംഗീകാരം നൽകി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്