കോട്ടയം: റോബിന്‍ ബസിൻ്റെ ഉടമ റോബിന്‍ ഗിരീഷും ടൂറിസ്റ്റ് ബസുടമ ബോണി തോമസും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു.
ബസ് വ്യവസായത്തെ സര്‍ക്കാര്‍ തകര്‍ക്കുന്നതിനുള്ള പ്രതിഷേധമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് ഇവർ പറയുന്നത്.
റോബിന്‍ ഗിരീഷ് എന്ന് അറിയപ്പെടുന്ന പാറയില്‍ ബേബി ഗിരീഷ് കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മത്സരിക്കുന്നത്. പെര്‍മിറ്റിന്റെ പേരില്‍ സര്‍ക്കാരിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും പോരാടിയ റോബിന്‍ ബസ് ഉടമയാണ് ബേബി ഗിരീഷ്.
റോബിന്‍ ബസിന്റെ അഞ്ച് ദീര്‍ഘദൂര ബസ് റൂട്ടുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നേടി പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ ഗിരീഷ് ബസ് സര്‍വീസ് ആരംഭിച്ചു.
എന്നാല്‍ ഈ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ആളെ കയറ്റുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. ഇത് വിവാദമായിരുന്നു. 2023 ഓഗസ്റ്റ് 30നായിരുന്നു റോബിന്‍ ബസ് സര്‍വീസ് ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
