കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനാൽ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബാങ്ക് മാനേജർക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.
കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ നൽകിയ ഉത്തരവുപ്രകാരം, കനറാ ബാങ്ക് മാനേജരായ ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ ₹1417.50, നഷ്ടപരിഹാരമായി ₹40,000, കൂടാതെ കോടതി ചെലവായി ₹8,000 നൽകണം.
2024 ജനുവരി 31-ന് ബെംഗളൂരുയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പോകേണ്ട ബസ് ടിക്കറ്റ് താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് വഴി ആണ് ബുക്ക് ചെയ്തത്.
എന്നാൽ ബസ് വൈകിയാണ് പുറപ്പെട്ടത്. തുടർന്ന് കൃഷ്ണഗിരിയിൽ വെച്ച് ബസ് തകരാറിലായി. പകരം നൽകിയ ബസും തൃപ്പൂണിത്തുറയിൽ വീണ്ടും തകരാറിലായതോടെ യാത്ര വീണ്ടും വൈകി.
രാവിലെ 10 മണിക്ക് പങ്കെടുക്കേണ്ട യോഗത്തിൽ എത്താൻ കഴിയാതെ, ഉച്ചയ്ക്ക് 3 മണിക്കാണ് ജേക്കബ് ചങ്ങനാശേരിയിലെത്തിയത്. ഇതോടെ ബസ് സർവീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെയും ടിക്കറ്റ് ഏജൻസിയായ താജ് ടൂർസ് ആൻഡ് ട്രാവൽസിനെയും പ്രതികളാക്കി ജേക്കബ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
