എറണാകുളം: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്ക്.
ഫോർട്ട് കൊച്ചി ആർഡിഒയാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. സുരക്ഷയൊരുക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി.
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഉത്തരവും ആർഡിഒ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ നടന്ന പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ വൻ ജനക്കൂട്ടം ആയിരുന്നു മൈതാനിയിൽ തടിച്ച് കൂടിയത്.
തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഇക്കുറി ആർഡിഒയുടെ ഉത്തരവ്.നിലവിൽ മൈതാനിയിൽ നിർമ്മിച്ച പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണം എന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്