കൊല്ലം: കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും പിഴയും വിധിച്ചു കോടതി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ എ താജുദ്ദീൻ കുറ്റക്കാരനാണെന്ന് ആണ് കോടതി കണ്ടെത്തിയത്. കൊല്ലം വിജിലൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്.
അതേസമയം ഏഴ് വർഷം കഠിന തടവിനൊപ്പം 20,000 രൂപ പിഴയും വിധിച്ചു. 2014-ൽ പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരന് അനുകൂലമായി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കേസ്. ആദ്യ ഗഡുവായ 10,000 രൂപ കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്. വിജിലൻസ് കോടതിയിലെ ജഡ്ജി ഡോ. മോഹിത് സി എസ് ആണ് ശിക്ഷ വിധിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശ്ശൂര്‍ വെടിക്കെട്ട് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതോടെ മരണം 14
കല്ലടയാറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല
പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യത; ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് കളക്ടർ ഉത്തരവിറക്കി