തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ളത് നിലവാരമില്ലാത്ത ബ്രത്തലൈസറോ?. കൂടുതല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരാണ് ബ്രത്തലൈസറില്‍ കുടുങ്ങിയത്.
പുതിയ ഇര വെള്ളറട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറാണ് . ഡ്രൈവര്‍ സുനില്‍ മദ്യപിച്ചെന്ന് ബ്രത്തലൈസറില്‍ കാണിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് സുനില്‍ പറഞ്ഞു.
സംഭവത്തില്‍ വെള്ളറട പൊലീസ് സ്റ്റേഷനില്‍ സുനില്‍ പരാതി നല്‍കിയിട്ടുണ്ട്. പിന്നീട് പൊലീസിന്റെ പരിശോധനയില്‍ സുനില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിയുകയായിരുന്നു.
ബ്രത്തലൈസറില്‍ മദ്യപിച്ചതായി കാണിച്ചത് കൊണ്ട് പുലര്‍ച്ചെ അഞ്ചുമണിക്ക് പുറപ്പെടേണ്ട സര്‍വീസ് മുടങ്ങി. വെള്ളറട-കോവിലവിള സര്‍വീസ് ആണ് മുടങ്ങിയത്.
കഴിഞ്ഞ ദിവസം ചക്ക കഴിച്ച് ബസ് ഓടിച്ച പന്തളം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കും ഇത്തരത്തില്‍ ബ്രത്തലൈസറില്‍ നിന്ന് പണി കിട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
