മുസിരിസ് ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചതിന് പിന്നിൽ ലൈംഗികാതിക്രമ പരാതി; വ്യക്തമാക്കി ചെയർമാൻ വി. വേണു

MARCH 25, 2026, 4:13 AM

മുസിരിസ് ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചതിന് പിന്നിൽ ലൈംഗികാതിക്രമ പരാതിയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി ചെയർമാൻ വി. വേണു. ഒരു മാധ്യമത്തിനോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൃഷ്ണമാചാരിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന ഒരു യുവതിയാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്കും ലഭിച്ചിട്ടുണ്ട്. 2026 ജനുവരി 14-നാണ് കൃഷ്ണമാചാരി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എന്നാൽ അന്ന് കുടുംബകാര്യങ്ങളാണ് രാജിക്ക് കാരണമെന്നായിരുന്നു വിശദീകരണം.

അതേസമയം  ജനുവരി മാസത്തിനകം തന്നെ പരാതിയെത്തിയിരുന്നുവെന്നും, ഇന്റേർണൽ കമ്മിറ്റി ഇത് പരിശോധിച്ച് നടപടികൾ സ്വീകരിച്ചിരുന്നുവെന്നും വി. വേണു വ്യക്തമാക്കി.

vachakam
vachakam
vachakam

2025 ഡിസംബർ 28-നാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ജോലിയുടെ പേരിൽ ഫോർട്ട് കൊച്ചിയിലെ ഒരു അപാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം, അശ്ലീല സ്വഭാവത്തിലുള്ള പരാമർശങ്ങളും അനാവശ്യ സ്പർശനവും നടത്തിയെന്നാണ് യുവതി ആരോപിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam