തിരുവനന്തപുരം : തിരുവനന്തപുരം ഉള്ളൂർ പുലയനാർ കോട്ടയിൽ ബധിരയും മൂകയുമായ വയോധികയ്ക്ക് നേരെ അയൽവാസി ആയുധവുമായി വീട്ടിൽ കയറി ആക്രമണം നടത്തിയതായി പരാതി. ഗിരിജാദേവി (72) എന്ന് പേരുള്ള വൃദ്ധയെയാണ് അയൽവാസി വീടുകയറി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.ഉള്ളൂർ പുലയനാർ കോട്ടയിലാണ് ബധിരയും മൂകയുമായ വൃദ്ധയ്ക്ക് നേരെ അയൽവാസി ആയുധവുമായി എത്തി വീടുകയറി അക്രമിച്ചത്.രണ്ട് കുടുംബങ്ങൾ തമ്മിലുള്ള അതിർത്തി തർക്കമാണ് ഇത്തരത്തിലുള്ള ഒരു ആക്രമണത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ഗിരിജാദേവിയെ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്