തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബോംബ് ഭീഷണി.കുഴിബോംബ് വച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് ഭീഷണി. കത്ത് മുഖേനയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
എറണാകുളം എഡിഎമ്മിന്റെ ഓഫീസിലെത്തിയ കത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.പിണറായി വിജയന്‍ ഭരണത്തെ നശിപ്പിച്ചുവെന്നും പഴയ കമ്മ്യൂണിസ്റ്റുകാരാണ് കത്ത് അയക്കുന്നതെന്നുമാണ്ക ത്തില്‍ പരാമര്‍ശിക്കുന്നത്.
സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. കത്തിന്റെ ഉറവിടം എവിടെയാണെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസിന്റെ യോഗം തൃക്കാക്കരയില്‍ നടക്കാനിരിക്കെയാണ് ഭീഷണി കത്ത് വന്നതെന്നിരിക്കെ പൊലീസ് സുരക്ഷ ശക്തമാക്കും.
ENGLISH SUMMARY: Bomb threat to Pinarayi Vijayan
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്