പത്തനംതിട്ട: കൊല്ലം, പത്തനംതിട്ട കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി. രണ്ടു കലക്ടറേറ്റുകളിലും ഇമെയിൽ വഴിയാണ് ഇന്ന് ഉച്ചയോടെ ഭീഷണിയെത്തിയത്.
ക്രിസ്മസ് അവധിയുടെ തൊട്ടടുത്ത ദിവസമായതിനാൽ ഓഫിസുകളിൽ ഹാജർ കുറവായിരുന്നുവെന്നാണ് ലഭ്യമായ വിവരം.ഭീഷണി ലഭിച്ചയുടൻ ജീവനക്കാരെ മുഴുവൻ പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല.
അതേസമയം, മുൻപും ഇരു കലക്ടറേറ്റുകളിലും വ്യാജ ഭീഷണി ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
