തിരുവനന്തപുരം: നെയ്യാർ ഡാം റിസർവോയറിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. അമ്പൂരി പന്തപ്ലാംമൂടിന് സമീപമാണ് യുവാക്കൾ മുങ്ങി മരിച്ചത്. കാട്ടാക്കട തൂങ്ങാംപറ സ്വദേശി ദുർഗാദാസ്, അമ്പൂരി പൂച്ചമുക്ക് സ്വദേശി അമൽ ജയൻ എന്നിവരാണ് മുങ്ങി മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ വൈകുന്നേരമാണ് ഇവരെ കാണാതായത്. പിന്നാലെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അർധരാത്രിവരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിൽ നിന്നും സ്കൂബാടീം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അതേസമയം നാലുപേരടങ്ങിയ സംഘം വൈകുന്നേരത്തോടെ സമീപത്ത് മദ്യപിക്കാനെത്തിയെന്നും നാട്ടുകാരോട് ഉള്‍പ്പെടെ ബഹളുമുണ്ടാക്കിയാണ് ഇവർ ഇവിടെ എത്താറുള്ളതെന്നും സമീപവാസികൾ പ്രതികരിച്ചു. രണ്ടുപേർ മദ്യപിച്ചശേഷം മടങ്ങി. പിന്നീട് ഇവിടെയെത്തിയ നാട്ടുകാരാണ് ചെരിപ്പുകൾ കണ്ടത്. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്