കോഴിക്കോട്: കാനഡയിൽ കരടിയുടെ ആക്രമണത്തിൽ മരിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് ഹൃഷികേശിന്റെ (27) മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെയോടെ വിമാന മാർഗമാണ് മൃതദേഹം കോഴിക്കോട് എത്തിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്ന് സ്മൃതിപഥം ശ്മശാനത്തിൽ നടക്കും.
മിക്‌സ്ഡ് മാർഷൽ ആർട്‌സിൽ ദേശീയതലത്തിൽ ശ്രദ്ധ നേടിയ താരമായിരുന്നു ഹൃഷികേശ്. കാനഡയിലെ സസ്‌കാച്ചെവൻ പ്രവിശ്യയിലെ യുറേനിയം പര്യവേക്ഷണ മേഖലയിലാണ് അദ്ദേഹം കരാർ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നത്.
മെയ് 8-നാണ് ദുരന്തമുണ്ടായത്. നോർഡ്‌ബെ തടാകത്തിന് സമീപമുള്ള യുറേനിയം എക്‌സ്‌പ്ലൊറേഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹൃഷികേശിനെ കരടി ആക്രമിച്ചത്. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ കരടിയെ വെടിവെച്ച് കൊന്നതായി റിപ്പോർട്ടുണ്ട്.
മൂന്ന് വർഷം മുൻപാണ് ഹൃഷികേശ് ജോലി ആവശ്യാർത്ഥം കാനഡയിലേക്ക് പോയത്. സഹോദരൻ കെ. അർജുനൊപ്പം ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണിലായിരുന്നു താമസം. അതേസമയം, വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ഉന്നത പഠനം ആരംഭിക്കാനുള്ള ഒരുക്കത്തിലായിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം സംഭവിച്ചത്.
കോഴിക്കോട് മാവൂർ റോഡ് സ്വദേശിയായ ഹൃഷികേശ് കെ. രതീഷ് – പി. തുളസി ദമ്പതികളുടെ മകനാണ്. ശ്രീശങ്കർ സഹോദരനാണ്. യുവാവിന്റെ വേർപാടിൽ ബന്ധുക്കളും സുഹൃത്തുക്കളും കായികരംഗത്തെ സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
