കൊച്ചി : പള്ളുരുത്തിയിൽ പാലിയേറ്റീവ് കേന്ദ്രത്തിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് കുടുംബങ്ങൾ മാറിയെടുത്തത്. കുമ്പളങ്ങി സ്വദേശി ആൻ്റണിയുടെ മൃതദേഹം പള്ളുരുത്തി പാലിയേറ്റീവ് കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിദേശത്തുള്ള അദേഹത്തിൻ്റെ ബന്ധു വരും വരെ ഫ്രീസറിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു കുടുംബത്തിൻ്റെ ഉദേശം. എന്നാൽ വെള്ളിയാഴ്ച ബന്ധു എത്തിയശേഷം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് മൃതദേഹം മാറിപ്പോയ വിവരം വീട്ടുകാർ ശ്രദ്ധിച്ചത്. ആൻ്റണിയുടെതിനൊപ്പം പള്ളുരുത്തി സ്വദേശി പീറ്ററിൻ്റെ മൃതശരീരവും പള്ളുരുത്തി പാലിയേറ്റീവ് യൂണിറ്റിൽ സൂക്ഷിച്ചിരുന്നു. എന്നാൽ പീറ്ററിൻ്റെ മൃതദേഹം കൊണ്ടുപോകാൻ വന്ന ആളുകൾ ആൻ്റണിയുടേതുമായി പോവുകയായിരുന്നു. അവർ വ്യാഴാഴ്ച തന്നെ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം സംസ്കാരം നടത്തുകയും ചെയ്തു.പിറ്ററിൻ്റ്റെ വീട്ടിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ നേരിട്ട് പള്ളിയിൽ കൊണ്ടുപോവുകയായിരുന്നു. മൃതദേഹം മാറിപോയെന്ന് ആൻ്റണിയുടെ വീട്ടുകാർ പാലിയേറ്റീവ് കെയർ അധികൃതരെ അറിയിച്ചതോടെ , പള്ളിയിൽ സംസ്കരിച്ച ആൻ്റണിയുടെ മൃതദേഹം പോലീസിൻ്റെ സാന്നിധ്യത്തിൽ കുഴിച്ചെടുക്കുകയും കുമ്പളങ്ങിയിലേക്ക് കൊണ്ടുപോകുകയും ചെയ്യ്തു. പിന്നീട് പിറ്ററിൻ്റെ മൃതദേഹം പള്ളുരുത്തി പള്ളിയിലും ആൻറണിയുടേത് കുമ്പളങ്ങിയിലെ പള്ളിയിലും സംസ്കരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
