ദുബായ്: ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ ഏക സർവീസ് നിർത്തലാക്കാൻ നീക്കം. നിലവിൽ കൊച്ചി – ദുബായ് റൂട്ടിൽ സർവീസ് നടത്തുന്ന എ ഐ 934 വിമാനം മാർച്ച് 28-ഓടെ നിർത്തലാക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഇതിന് പകരമായി എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടപ്പാക്കിയേക്കും.
എയർ ഇന്ത്യ പിൻവാങ്ങുന്നതോടെ യാത്രക്കാർക്ക് ലഭിച്ചിരുന്ന സൗജന്യ ഭക്ഷണം, അധിക ബാഗേജ് സൗകര്യം എന്നിവ ഇല്ലാതാകും. എയർ ഇന്ത്യയിലെ പ്രീമിയം ക്യാബിൻ, ലോഞ്ച് സൗകര്യങ്ങൾ ഉപയോഗിച്ചിരുന്ന യാത്രക്കാരെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.
കേരളത്തിലേക്കുള്ള പ്രീമിയം സർവീസുകൾ വെട്ടിക്കുറച്ച് പകരം ഡൽഹി, മുംബൈ റൂട്ടുകൾക്ക് പ്രാധാന്യം നൽകുന്ന കേന്ദ്ര നയത്തിനെതിരെ കടുത്ത അമർഷമാണ് പ്രവാസികൾക്കിടയിലുള്ളത്.
മാർച്ച് 29 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുകയെന്ന് ട്രാവൽ ഏജൻസികൾക്ക് അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
