പാലക്കാട്: പാലക്കാട് സൗത്ത് മണ്ഡലത്തിലെ പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതായി റിപ്പോർട്ട്. വടക്കന്തറയില്‍ നടന്ന സംഭവത്തില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം.
ബിജെപി കൗണ്‍സിലര്‍ സിന്ധു രാജൻന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിഷാരടിയെ തടഞ്ഞത്. സംഭവം ഇന്ന് വൈകുന്നേരമാണ് ഉണ്ടായത്.
ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോദിക്കരുതെന്ന് പറഞ്ഞാണ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞതെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ ആരോപണം.
സംഭവത്തെ ജനാധിപത്യവിരുദ്ധ നടപടിയെന്നാണ് രമേഷ് പിഷാരടി വിശേഷിപ്പിച്ചത്. പ്രചാരണ വാഹനമിറക്കി തിരിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്ന സ്ത്രീകളോട് സംസാരിക്കാന്‍ പോയതാണെന്നും, അവരുടെ ക്ഷണപ്രകാരം അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് പ്രതിഷേധം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
