തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരില്‍ സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്‌തെന്ന് ആരോപിച്ചാണ് സംഘർഷം ഉണ്ടായത്. ബിജെപി പ്രവർത്തകർ റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിക്കുകയാണ് ഇപ്പോൾ എന്നാണ് ലഭിക്കുന്ന വിവരം.
ബൂത്ത് ഒന്നില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. റീ പോളിംഗ് വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സിപിഎമ്മിന് അനുകൂലമായി വോട്ടർ പട്ടികയില്‍ നിന്നും ആളികളെ കൂട്ടത്തോടെ വെട്ടിമാറ്റിയെന്നും ചേര്‍ത്തെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തെ തന്നെ വഞ്ചിയൂരില്‍ ഉണ്ടായിരുന്നു.
അതേസമയം കോണ്‍ഗ്രസും ബിജെപിയുമാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. വഞ്ചിയൂരില്‍ താമസിക്കാത്ത ആളുകളെ പുറത്തുനിന്ന് കൊണ്ടുവന്ന് വോട്ടേര്‍സ് ലിസ്റ്റില്‍ ചേര്‍ത്തെന്നും അത് കള്ളവോട്ടാണ്, പോളിങ് ഉദ്യോഗസ്ഥർക്ക് ഇതില്‍ പങ്കുണ്ട് എന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍ സിപിഎം ഈ ആരോപണം തള്ളിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
