കണ്ണൂർ: കൂത്തുപറമ്പിലെ മൂര്യാട് ആർഎസ്‌എസ് പ്രവർത്തകനായിരുന്ന കുമ്പളപ്രവന്‍ പ്രമോദ് വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പത്ത് സിപിഎം പ്രവർത്തകർക്ക് ജാമ്യം.
കുന്നപ്പാടി മനോഹരന്‍, നാനോത്ത് പവിത്രന്‍, പാറക്കാട്ടില്‍ അണ്ണേരി പവിത്രന്‍, പാട്ടാരി ദിനേശന്‍, കുളത്തുംകണ്ടി ധനേഷ്, കേളോത്ത് ഷാജി, അണ്ണേരി വിപിന്‍, പാട്ടാരി സുരേഷ് ബാബു, പാലേരി റിജേഷ്, വാളോത്ത് ശശി എന്നിവർക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ജസ്‌റ്റിസുമാരായ എം എം സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നൽകിയത്.
2007 ആഗസ്റ്റ് 16ന് മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന്നിരയിൽ വെച്ചാണ് ആർഎസ്‌എസ് പ്രവർത്തകനും നിരവധി ക്രിമിനൽ കേസിലെ പ്രതിയായ പ്രമോദ് വെട്ടേറ്റുമരിച്ചത്.
കോൺക്രീറ്റ് പണിക്കാരായ പ്രമോദും പ്രകാശനും ജോലിക്ക് പോകുന്നതിനിടയിൽ പ്രതികൾ വാൾ, കത്തിവാൾ എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
