തിരുവനന്തപുരം: കേരളത്തിൽ എസ് ഐ ആർ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു ചേർത്ത യോഗത്തിൽഅറിയിച്ചു.
എസ്ഐആറിന്റെ ഉദ്ദേശ ശുദ്ധിയെ മറ്റു മുന്നണികൾ സംശയിക്കുന്നത് ശരിയല്ല. വോട്ടർ പട്ടിക പരിഷകരണം അത്യാവശ്യമാണ്. യോഗ്യതയുള്ള ആരെയും വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
യോഗ്യത ഇല്ലാത്ത ആളുകൾ പട്ടികയിൽ ഉൾപ്പെടാനും പാടില്ല. പൗരൻ എന്നാൽ ഒരുതവണ വോട്ട് ചെയ്തു എന്നതല്ല. പൗരത്വ രേഖ ചട്ട പ്രകാരം വേറെ ഉണ്ട്. പൗരത്വം തെളിയിക്കേണ്ടത് പ്രധാനമാണ്. അത്തരം വിഷയങ്ങൾ രാജ്യ സുരക്ഷയുടെ കാര്യമാണ്. കുടിയേറ്റക്കാർ, എന്നതിന്റെ നിർവചനം കൃത്യമാക്കണം.
രാജ്യത്തിനു പുറത്തു നിന്നും വന്നവർ ആണ് കുടിയേറ്റക്കാർ. 2024ൽ വോട്ട് ചെയ്തു എന്നത് കൊണ്ട് ഇന്ത്യൻ പൗരൻ ആവില്ല. രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിൽ എടുത്തു വേണം എസ്ഐആർ നടപ്പിലാക്കാൻ. വിയോജിപ്പുകളെ മാറ്റി എടുക്കാൻ കഴിയണം.
അതിനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കണമെന്നും ബി. ഗോപാലകൃഷ്ണൻ യോഗത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
