കോഴിക്കോട്: ബിജെപി നേതാക്കൾക്കിടയിൽ എയിംസിനെ ചൊല്ലിയുള്ള അഭിപ്രായഭിന്നത പരിഹരിക്കാൻ ശ്രമം. എയിംസ് ആലപ്പുഴയിൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ആലപ്പുഴയിൽ അല്ലെങ്കിൽ തന്റെ മണ്ഡലമായ തൃശ്ശൂർ എന്നതാണ് സുരേഷ് ഗോപി എയിംസ് വരണമെന്ന് നിർദേശിക്കുന്ന സ്ഥലങ്ങൾ.
എയിംസ് ആലപ്പുഴയിൽ വേണമെന്ന സുരേഷ് ഗോപിയുടെ നിലപാടിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്.
തിരുവനന്തപുരം പാറശ്ശാലയിൽ എയിംസ് പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പദ്ധതിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിലൂടെ തകരുന്നത്. തിരുവനന്തപുരം അല്ലെങ്കിൽ തൃശ്ശൂരിൽ എയിംസ് എന്നതായിരുന്നു ബിജെപി പ്ലാൻ.
പ്രസിഡന്റും കേന്ദ്രമന്ത്രിയും തമ്മിലുള്ള ഏകോപനമില്ലായ്മ പാർട്ടിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കും തടസ്സമാകുന്നുണ്ട്. നാളെ കേരളത്തിലെത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
