കണ്ണൂര്‍: പാലത്തായി പീഡനക്കേസ് വിധി കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ചിത്ത്.
പൊലീസിലെ മൂന്ന് വിഭാഗങ്ങള്‍ അന്വേഷിച്ചിട്ടും അധ്യാപകനെതിരെ ഒരു തെളിവും കണ്ടെത്താനായില്ല. കേസിന്റെ വാദംകേട്ട ഡസ്‌കിലല്ല വിധിപറഞ്ഞതെന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നും രഞ്ചിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഐഎം, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവ നടത്തിയ ഗൂഢാലോചനയാണ് അധ്യാപകനെതിരെയുള്ള കേസ്. ഈ വിധിക്കെതിരെ മേല്‍ കോടതികളെ സമീപിക്കും.
അധ്യാപകന് എല്ലാ പിന്തുണയും നല്‍കുമെന്നും ബിജെപി വ്യക്തമാക്കി. എന്നാല്‍ അവസാനമായി അന്വേഷിച്ച തളിപ്പറമ്പ് ഡിവൈഎസ്പി ടി കെ രത്‌നകുമാര്‍ കൃത്രിമ തെളിവുകളുണ്ടാക്കി അധ്യാപകനെ കുടുക്കുകയായിരുന്നുവെന്നും ബിജെപി ആരോപിക്കുന്നു.
2019-ലെ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് സാമൂഹികമാധ്യമത്തില്‍ കുറിച്ചത് മുതലാണ് മതതീവ്രവാദ സംഘടനകള്‍ അധ്യാപകനെതിരെ തിരിഞ്ഞതെന്നും രഞ്ചിത്ത് ആരോപിച്ചു. സംസ്ഥാന സമിതിയംഗം യു ടി ജയന്തന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി സി മനോജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
