ബിജെപി സീൽ വിവാദം; കോൺഗ്രസ് എഐ വീഡിയോ പിൻവലിച്ചു

MARCH 25, 2026, 6:59 AM

2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ സംബന്ധിച്ച കത്തിൽ ബിജെപി സീൽ പതിഞ്ഞതായി ഉയർന്ന വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുറത്തുവിട്ട എഐ വീഡിയോ പിൻവലിച്ചതായി റിപ്പോർട്ട്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിൽ പ്രവർത്തിക്കുന്നുവെന്ന ആരോപണമാണ് വീഡിയോയിൽ ഉന്നയിച്ചിരുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന്, വിവാദവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് വീഡിയോ നീക്കം ചെയ്തത്.

ഇതിനിടെ, ബിജെപി സീൽ പതിഞ്ഞ കത്ത് കമ്മീഷന് ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ആ കത്ത് പിന്നീട് തെറ്റായി രാഷ്ട്രീയ പാർട്ടികൾക്ക് ഫോർവേഡ് ചെയ്തതാണെന്നും, പിശക് തിരിച്ചറിഞ്ഞതോടെ അത് പിൻവലിക്കാൻ നിർദേശം നൽകിയതായും കമ്മീഷൻ വിശദീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam