പുനലൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പുനലൂർ നഗരസഭയിൽ പലയിടത്തും സ്ഥാനാർഥികളെ നിർത്താതെ ബിജെപി.
കുതിരച്ചിറ എന്ന പുതിയ വാർഡ് കൂടി രൂപപ്പെട്ടതോടെ നിലവിൽ 36 വാർഡുകളാണ് പുനലൂർ നഗരസഭയിൽ ഉള്ളത്.
സമീപ പഞ്ചായത്തുകളിൽ ഒട്ടുമിക്ക സീറ്റുകളിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയപ്പോഴാണ് കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ചവച്ച പുനലൂരിലെ 13 വാർഡുകളിൽ സ്ഥാനാർഥികളെ നിർത്താതിരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനിടെ പുനലൂർ നഗരസഭയിൽ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ
ബിജെപി സ്ഥാനാർഥി കൊല്ലപ്പെട്ട കക്കോട് വാർഡിൽ അടക്കം 13 വാർഡുകളിലാണ് ബിജെപി ഇക്കുറി സ്ഥാനാർഥികളെ നിർത്താതിരുന്നത്. കക്കോട് വാർഡിലെ ബിജെപി സ്ഥാനാർഥി സുമേഷ് ആണ് രണ്ടുവർഷം മുൻപുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ സിപിഎം കൗൺസിലർ അടക്കമുള്ള പ്രവർത്തകർക്ക് എതിരെ കേസെടുത്തിരുന്നു.
ഐക്കരക്കോണം. ശാസ്താംകോണം, കാഞ്ഞിരമല, ചാലക്കോട്, പേപ്പർമിൽ, നെടുങ്കയം, മുസാവരി, നെല്ലിപ്പള്ളി, വിളക്കുവെട്ടം, കല്ലാർ, തുമ്പോട്, വാളക്കോട്, ഗ്രേസിങ് ബ്ലോക്ക്, ചെമ്മന്തൂർ എന്നീ വാർഡുകളിലാണ് ബിജെപിക്ക് സ്ഥാനാർഥികള്‍ ഇല്ലാത്തത്. ഇതിൽ ഐക്കരക്കോണം, ശാസ്താംകോണം വാർഡുകളിൽ കഴിഞ്ഞതവണ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
