കോഴിക്കോട്: നേമത്ത് സ്ഥാനാർത്ഥിയാകുമെന്ന സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനത്തിൽ ബിജെപിയിൽ അതൃപ്തി.
പാർട്ടിയുടെ കീഴ്‌വഴക്കത്തിന് എതിരാണ് പ്രഖ്യാപനമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
സംസ്ഥാന അധ്യക്ഷൻ പാർട്ടിയുടെ രീതികൾ തെറ്റിച്ചു. കേന്ദ്രപാർലമെന്ററി ബോർഡാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക.
വ്യക്തികളല്ല, പാർട്ടിയുടെ രീതികളാണ് പ്രധാനം എന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി.
സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ മത്സരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
