നേമം നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിക്കെതിരെ വരണാധികാരിക്ക് പരാതി. ബിജപി ലീഗൽ ഇൻ ചാർജ് അഡ്വ. പ്രകാശ് ആർ എസ് ആണ് പരാതി നൽകിയത്.
വി. ശിവൻകുട്ടി ഔദ്യോഗിക ലെറ്റർപാഡിൽ വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ചുള്ള കത്ത് മണ്ഡലത്തിലെ വീടുകളിലേക്ക് വിതരണം ചെയ്തതായി ആണ് പരാതിയിൽ പറയുന്നത്. ഇത്തരമൊരു നടപടി മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.
അതേസമയം സംസ്ഥാന ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചിട്ടില്ലെന്നും ഈമാസം 6-നാണ് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് ഭാവി പ്രവർത്തനങ്ങൾക്കായി സഹായം അഭ്യർഥിച്ച് കത്തയച്ചത് എന്നും തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 15-നാണ് വന്നതെന്നും വി. ശിവൻകുട്ടി വരണാധികാരിയോട് വിശദീകരിച്ചു.
എന്നാൽ പരാതിയിൽ പറയുന്ന ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗം സംബന്ധിച്ച ആരോപണത്തെതിരെ വി. ശിവൻകുട്ടി വരണാധികാരിക്ക് നേരിട്ട് വിശദീകരണം നൽകിയതായി ആണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
