രേണു സുധിക്കെതിരെ ഗുരുതര ആരോപണവുമായി ബിഷപ്പ് നോബിൾ അമ്പലവേലിൽ രംഗത്ത്. എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദികൾ രേണു സുധിയും അവരുടെ അച്ഛൻ തങ്കച്ചനുമാണെന്നാണ് ബിഷപ്പ് നോബിൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
രേണുവിന്റെ കുടുംബത്തിന് വീട് വെയ്ക്കാൻ സ്ഥലം നൽകിയയാളാണ് ബിഷപ്പ് നോബിൾ. ആരെങ്കിലും രേണുവിനെയോ കുടുംബത്തിനെയോ സഹായിക്കാൻ പോകുന്നുണ്ടെങ്കിൽ അത് വളരെ ആലോചിച്ചു വേണമെന്നും താനിപ്പോൾ അനുഭവിക്കുകയാണെന്നും ബിഷപ്പ് നോബിൾ കൂട്ടിച്ചേർത്തു. ബിഷപ്പിന്റെ വാക്കുകൾ ഇങ്ങനെ
'എന്റെ ജീവന് ഭീഷണിയുണ്ട്. രാത്രിയിൽ എനിക്ക് പേടിയാണ്. അസമയത്ത് പരിചയമില്ലാത്ത വാഹനം വന്ന് എന്റെ വാതിലിന് നേരെ നിർത്തിയ ശേഷം ക്യാമറയിൽ ഫോട്ടോ എടുത്ത് പോകുകയാണ്.
ഇവരുടെ പിആർ വർക്കേഴ്സാണ് ഇതൊക്കെ ചെയ്യുന്നത്. ഞങ്ങൾ കണ്ടോളാം എന്ന് അവർ പറഞ്ഞു. ആജാനുബാഹുക്കളായ മനുഷ്യരാണ് വരുന്നത്. എനിക്ക് ജീവനിൽ പേടിയുണ്ട്. ഇവർ ബിഗ് ബോസിൽ പോയതിന് ശേഷമാണ് ഇങ്ങനെയൊക്കെ ഉണ്ടായത്.
ഇതു സംബന്ധിച്ച് പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നാണ് പോലീസ് പറഞ്ഞത്'', ബിഷപ്പ് അഭിമുഖത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്