തിരുവനന്തപുരം: ഒരുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു.
മുന്നണിയിൽ തുടരുന്ന കാര്യം കമ്മിറ്റി തീരുമാനിക്കും. അത് കഴിഞ്ഞ് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നടക്കുന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗം നിർണായകമാകും. പുറത്തുനിന്ന് പിന്തുണ നൽകിയാൽ മതിയെന്ന നിലപാടിലാണ് നേതാക്കൾ. സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും.
കൂടിയാലോചന ഇല്ലാത്ത നടപടി മുന്നണി മര്യാദകളുടെ ലംഘനമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. കൂടിയാലോചന പോലും നടത്താതെ എന്ത് മുന്നണി സംവിധാനം എന്നതാണ് സിപിഐയുടെ ചോദ്യം.
പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് അറിയിച്ച് സിപിഐ അധ്യാപക സംഘടനയായ എകെഎസ്ടിയു രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയെ ഒറ്റുക്കൊടുത്തു എന്ന് എകെഎസ്ടിയു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
