മലപ്പുറം: അതിജീവിതയെ അപമാനിച്ച ശ്രീലേഖ ഐപിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഡിഗ്രികള്‍ ഉണ്ടായിട്ട് കാര്യമില്ല. തിരിച്ചറിവ് വേണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച ഫലം ഉണ്ടാകും.
കോണ്‍ഗ്രസിന്റെ പരാജയം ബിജെപിയുടെ വിജയനത്തിലല്ല മറിച്ച് എല്‍ഡിഎഫിന്റെ വിജയത്തിനാണ് വഴിവെയ്ക്കുകയെന്നും ബിനോയ് വിശ്വം പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ അടക്കം എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാകും. കോണ്‍ഗ്രസിന്റെ ഒരു കൈ വെല്‍ഫെയര്‍ പാര്‍ട്ടി വഴി ന്യൂനപക്ഷ വര്‍ഗീയതയുടെ തോളിലാണ്. എല്‍ഡിഎഫിന് നിയമസഭയിലേക്കുള്ള വഴികാട്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്.
അപൂര്‍വം ഇടങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫില്‍ ചേരാതെ സിപിഐ മത്സരിക്കുന്നത്. പാര്‍ട്ടിയുടെ അംഗീകാരത്തോടെ ആണ് ആ മത്സരം നടക്കുന്നത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
